Saturday, November 23, 2024
HomeNewsKeralaഷാരോൺ വധം: ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് വിഷത്തിൻറേതെന്ന് സംശയിക്കുന്ന പൊടി കണ്ടെത്തി

ഷാരോൺ വധം: ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് വിഷത്തിൻറേതെന്ന് സംശയിക്കുന്ന പൊടി കണ്ടെത്തി

ഷാരോൺ വധക്കേസിൽ ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് നിർണായക തെളിവുകൾ കണ്ടെടുത്തു. കഷായം ഉണ്ടാക്കിയ പാത്രവും വിഷത്തിൻറേതെന്ന് സംശയിക്കുന്ന പൊടിയും പൊലീസിന് കിട്ടി. ഈ പൊടിയാണോ കഷായത്തിന് ഉപയോഗിച്ചതെന്ന് ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ അറിയാനാകു. ഷാരോണിനെ കൊല്ലാൻ ആസൂത്രണം ചെയ്തതിനെ കുറിച്ച് ഗ്രീഷ്മ ചോദ്യം ചെയ്യലിൽ പറഞ്ഞു. പലതവണ ജ്യൂസിൽ വിഷം കലക്കി കൊല്ലാൻ ശ്രമിച്ചെന്നായിരുന്നു ഗ്രീഷ്മ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചത്. 

പൊലീസ് സീൽ ചെയ്തിരുന്ന ഗ്രീഷ്മയുടെ വീട് ഇന്നലെ കുത്തിതുറന്നതിൽ അന്വേഷണം പളുകൽ പൊലീസ് നടത്തുകയാണ്. സീലും പൂട്ടും തകർത്താണ് അജ്ഞാതൻ അകത്ത് കയറിയത്. ഇതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥൻറെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments