Pravasimalayaly

പോലീസുകാരായാലും ട്രെയിനില്‍ യാത്ര ചെയ്യണേല്‍ ടിക്കറ്റെടുക്കണമെന്ന് റെയില്‍വേ

 തീവണ്ടിയില്‍ യാത്രചെയ്യുന്ന പോലീസുകാര്‍ ടിക്കറ്റോ മതിയായ യാത്രാരേഖകളോ കൈയില്‍ കരുതണമെന്ന് ദക്ഷിണ റെയില്‍വേ വ്യക്തമാക്കി.ടിക്കറ്റെടുക്കാതെ വണ്ടിയില്‍ കയറുന്ന പോലീസുകാര്‍ മറ്റു യാത്രക്കാര്‍ക്കുള്ള സീറ്റുകള്‍ കൈവശപ്പെടുത്തുന്നെന്ന പരാതികളെത്തുടര്‍ന്നാണ് ഈ നിര്‍ദേശം.
മെയില്‍, എക്‌സ്പ്രസ് വണ്ടികളിലും സബര്‍ബന്‍ തീവണ്ടികളിലും ഡ്യൂട്ടിയിലുള്ളവരും അല്ലാത്തവരുമായ പോലീസുകാര്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നതായി ധാരാളം പരാതി ലഭിക്കുന്നുണ്ടെന്ന് തമിഴ്‌നാട് ഡി.ജി.പി.ക്കും ചെന്നൈ പോലീസ് കമ്മിഷണര്‍ക്കും അയച്ച കത്തില്‍ ചെന്നൈ ഡിവിഷന്‍ സീനിയര്‍ കമേഴ്‌സ്യല്‍ മാനേജര്‍ ചൂണ്ടിക്കാണിച്ചു.
ടിക്കറ്റ് പരിശോധകര്‍ ആവശ്യപ്പെടുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡാണ് അവര്‍ കാണിക്കുന്നത്. ടിക്കറ്റെടുക്കാത്തവര്‍ സീറ്റു കൈവശപ്പെടുത്തുന്നത് മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് കത്തില്‍ പറയുന്നു.

Exit mobile version