പ്രവീൺ കൊല നടത്തിയെന്ന് വിശ്വസിക്കുന്നില്ലെന്ന് ഭാര്യ, ഗായത്രിയുമായി അടുപ്പത്തിലാണെന്ന് അറിയാമായിരുന്നു ; ആസൂത്രിതമെന്ന് പൊലീസ്

0
55

തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ കാട്ടാക്കട സ്വദേശിനിയായ ഗായത്രി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പ്രവീണിന്റെ ഭാര്യ ഐശ്വര്യയിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. പ്രവീൺ കൊല നടത്തിയെന്നു വിശ്വസിക്കുന്നില്ലെന്ന് ഐശ്വര്യ പൊലീസിനോട് പറഞ്ഞു. 

പ്രവീൺ ഗായത്രിയുമായി അടുപ്പത്തിലാണെന്നു മനസ്സിലാക്കിയതിനെ തുടർന്ന് ഐശ്വര്യ പ്രവീണിനെതിരെ പരവൂർ പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നു. അന്നു പ്രശ്‌നം പരിഹരിച്ചുവെന്നാണ് ഐശ്വര്യ പൊലീസിനോടു പറഞ്ഞത്. ഈ പരാതിയുടെ വിശദാംശങ്ങൾ ഉൾപ്പെടെ കേസിൽ, ഐശ്വര്യയുടെ മൊഴിയായി രേഖപ്പെടുത്തും. അതേസമയം കൊലപാതകത്തിനു പിന്നിൽ മറ്റാരുടെയെങ്കിലും ഇടപെടലുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഭാര്യയുമായി അടുത്ത പ്രവീൺ ഗായത്രിയെ ഒഴിവാക്കാൻ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഗായത്രിയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസംമുട്ടിച്ചാണു കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം മുറി പുറത്ത് നിന്ന് പൂട്ടി പ്രവീൺ രക്ഷപ്പെടുകയായിരുന്നു. കൊല നടത്താൻ ഉപയോഗിച്ച ഷാൾ ഉൾപ്പെടെ കണ്ടെടുത്തിട്ടുണ്ട്. പ്രതിയുമായി ഹോട്ടലിൽ തെളിവെടുപ്പു നടത്തിയ ശേഷം ഇന്നു വൈകിട്ട് കോടതിയിൽ ഹാജരാക്കും.

Leave a Reply