Monday, January 20, 2025
HomeNewsKeralaഏത് രാജ്യത്തേക്ക് കടന്നാലും വിജയ് ബാബുവിനെ നാട്ടില്‍ തിരിച്ചെത്തിക്കും; നിയമത്തെ ഒഴിവാക്കിക്കൊണ്ടുള്ള യാത്ര ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പൊലീസ്

ഏത് രാജ്യത്തേക്ക് കടന്നാലും വിജയ് ബാബുവിനെ നാട്ടില്‍ തിരിച്ചെത്തിക്കും; നിയമത്തെ ഒഴിവാക്കിക്കൊണ്ടുള്ള യാത്ര ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പൊലീസ്

നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് മുന്നറിയിപ്പ് നല്‍കി പൊലീസ്. ഏത് രാജ്യത്തിലേക്ക് കടന്നാലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ തടസമില്ലെന്നും നിയമത്തെ ഒഴിവാക്കിക്കൊണ്ടുള്ള യാത്ര വിജയ് ബാബുവിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.

അതേസമയം, വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ റെഡ് കോര്‍ണര്‍ നോട്ടീസിറക്കാനാണ് പൊലീസിന്റെ ശ്രമം. നേരത്തെ ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ കസ്റ്റഡിയിലെടുക്കാന്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പൊലീസ് പുറപ്പെടുവിച്ചിരുന്നു.വിജയ് ബാബു ഇപ്പോള്‍ ദുബായില്‍ നിന്നും ജോര്‍ജിയയിലേക്ക് കടന്നതായാണ് സൂചന. വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയ പൊലീസ് വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

മെയ് 19ന് പാസ്പോര്‍ട്ട് ഓഫീസര്‍ക്ക് മുമ്പില്‍ ഹാജരാകാമെന്ന് അറിയിച്ചിരുന്നുവെങ്കിലും താരമിപ്പോഴും വിദേശത്ത് തുടരുകയാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കായി താന്‍ വിദേശത്താണെന്നും മെയ് 24ന് മാത്രമേ തിരിച്ചെത്തുകയുള്ളൂ എന്നുമാണ് വിജയ് ബാബു അറിയിച്ചിരിക്കുന്നത്.
ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വവരം ലഭിച്ചത്.ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ തയ്യാറല്ലാത്ത രാജ്യമാണ് ജോര്‍ജിയ. ആ സാഹചര്യത്തിലാണ് വിജയ് ബാബുവിനെ തിരിച്ചെത്തിക്കാന്‍ റെഡ് കോര്‍ണര് നോട്ടീസുനുള്ള നടപടികളുമായി പൊലീസ് മുന്നോട്ട് പോവുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments