Friday, October 4, 2024
HomeNewsKerala'25001 രൂപ പാരിതോഷികം'; പരസ്യത്തിന് എതിരെ കേസെടുത്ത് പൊലീസ്

‘25001 രൂപ പാരിതോഷികം’; പരസ്യത്തിന് എതിരെ കേസെടുത്ത് പൊലീസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പണം വാഗ്ദാനം ചെയ്ത സംഭവത്തില്‍ കേസെടുത്ത് പൊലീസ്. യു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസിന് ഏറ്റവും കൂടുതല്‍ വോട്ട് നല്‍കുന്ന ബൂത്തിന് 25001 രൂപ പാരിതോഷികം നല്‍കുമെന്ന് പരസ്യത്തിന് എതിരെയായിരുന്നു പരാതി. ഇന്‍കാസ് യൂത്ത്‌വിങ് യുഎഇയുടെ പേരിലായിരുന്നു പരസ്യം.

ഉമയുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥി ബോസ്‌കോ കളമശേരിയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.120 (0) ,123 (1) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പരസ്യം പ്രസിദ്ധീകരിച്ച വെബ്ബ് സൈറ്റിന് എതിരെയാണ് കേസെടുത്തത്.

മൂന്ന് ദിവസം മുന്‍പ് ബോസ്‌കോ കളമശേരി ഉമാ തോമസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കേസ് നല്‍കിയിരുന്നു. ബൂത്തിന് 25001 രൂപ കൊടുക്കുമെന്നുള്ള കാര്‍ഡ് സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെയായിരുന്നു പരാതി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments