Monday, October 14, 2024
HomeNewsKerala'ആരാധകരേ ശാന്തരാകുവിൻ, ഓണത്തല്ലുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്': മുന്നറിയിപ്പുമായി പൊലീസ്

‘ആരാധകരേ ശാന്തരാകുവിൻ, ഓണത്തല്ലുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്’: മുന്നറിയിപ്പുമായി പൊലീസ്

സംസ്ഥാനത്ത് സ്‌കൂളുകളിലും കോളജുകളിലുമെല്ലാം നടക്കുന്ന ഓണാഘോഷങ്ങൾക്കു പിന്നാലെ പലയിടങ്ങളിലും അടിയും നടക്കുന്നുണ്ട്. ഇതിൽ മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തി. കേരള പൊലീസ് മീഡിയ സെന്റർ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.

ഓണത്തല്ലുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു പറയുന്ന പോസ്റ്ററിൽ, ആട് ഒരു ഭീകരജീവി സിനിമയിലെ രംഗങ്ങളുടെ ചിത്രമാണ് നൽകിയിരിക്കുന്നത്. ഓണാഘോഷങ്ങൾ തുടങ്ങുമ്പോൾ വിവിധ വേഷങ്ങൾ കെട്ടി നിൽക്കുന്നവർ, ആഘോഷം അവസാനിക്കുമ്പോൾ പൊലീസ് സ്റ്റേഷനിൽ മേൽവസ്ത്രമില്ലാതെ നിൽക്കുന്ന ചിത്രമാണ് പോസ്റ്റിലുള്ളത്. തല്ലുമാല സിനിമയിലെ ആരാധകരേ ശാന്തരാകുവിൻ എന്ന ഹിറ്റ് ഡയലോഗാണ് പോസ്റ്റിന്റെ തലക്കെട്ട്.

നിലമ്പൂരിൽ സർക്കാർ സ്‌കൂളിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾ പൊതുനിരത്തിൽ ഏറ്റുമുട്ടിയതിന്റെ വിഡിയോ പുറത്തു വന്നിരുന്നു. സ്‌കൂളിലെ ഓണാഘോഷം കഴിഞ്ഞു മടങ്ങവേയാണ് പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ അടികൂടിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഓണാഘോഷത്തിന് പ്ലസ് വൺ വിദ്യാർഥികൾ മുണ്ടുടുത്തുവരാൻ പാടില്ലെന്ന് സീനിയർ വിദ്യാർഥികൾ നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ചില വിദ്യാർഥികൾ ഇതു പാലിക്കാതിരുന്നതാണു സംഘർഷത്തിൽ കലാശിച്ചത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments