Pravasimalayaly

വ്യാജ കേസുണ്ടാക്കി അപകട ഇന്‍ഷുറന്‍സ് തട്ടിയെന്ന കേസില്‍ പൊലീസുകാരെയുള്‍പ്പെടെ 26 പേര്‍ പ്രതികള്‍

തിരുവനന്തപുരം: വ്യാജ കേസുണ്ടാക്കി അപകട ഇന്‍ഷുറന്‍സ് തട്ടിയെന്ന കേസില്‍ പൊലീസുകാരെയുള്‍പ്പെടെ 26 പേര്‍ പ്രതികള്‍. സിറ്റി ട്രാഫിക് സ്‌റ്റേഷനില്‍ ജോലിയിലുണ്ടായിരുന്ന അഞ്ച് പൊലീസുകാര്‍, അപകടത്തില്‍ പെട്ടെന്നു വ്യാജ പരാതി നല്‍കിയവര്‍, ഒരു അഭിഭാഷകന്‍ എന്നിവര്‍ ഉള്‍പ്പെടെയാണു ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തത്. ഇതിന്റെ റിപ്പോര്‍ട്ട് െ്രെകംബ്രാഞ്ച് കോടതിയില്‍ നല്‍കി.

സംഭവവുമായി ബന്ധപ്പെട്ട് 5 കേസുകളാണ് ക്രൈംബ്രാഞ്ച്  റജിസ്റ്റര്‍ ചെയ്തത്. അഞ്ച് കേസിലും ഒരേ സ്‌കൂട്ടറാണ് അപകടത്തില്‍പ്പെട്ടതായി കാണിച്ചിരിക്കുന്നത്. പ്രതി ചേര്‍ക്കപ്പെട്ട അഭിഭാഷകനാണ് അഞ്ചു കേസുകളിലും വക്കാലത്തുമായി കോടതിയെ സമീപിച്ചത്. അഭിഭാഷകന്റെ ഗുമസ്തനെയും ഏജന്റായി പ്രവര്‍ത്തിച്ചയാളെയും പ്രതിചേര്‍ത്തിട്ടുണ്ട്.

അപകടത്തില്‍പ്പെട്ടതായി കാണിച്ചിരിക്കുന്ന സ്‌കൂട്ടറിന്റെ ഉടമയും സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഉടമയുടെ സഹോദരങ്ങളെയും പ്രതി ചേര്‍ത്തിട്ടുണ്ട്. പ്രതിചേര്‍ക്കപ്പെട്ട അഞ്ച് പൊലീസുകാരില്‍ നാലു പേര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവരാണ്.
 

Exit mobile version