Pravasimalayaly

ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യും; ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം

മുഖ്യമന്ത്രിക്കെതിരായ രഹസ്യമൊഴി തിരുത്തണമെന്ന് സ്വപ്നയോട് ആവശ്യപ്പെട്ട സംഭവത്തില്‍ ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യം ചെയ്യാനായി അന്വേഷണ സംഘം വിളിച്ചു. ചെന്നൈയിലാണന്നും രണ്ട് ദിവസത്തിനുള്ളില്‍ തിരിച്ചെത്താമെന്നും ഷാജ് മറുപടി നല്‍കി. നോട്ടീസ് ഔദ്യോഗികമായി നാളെ നല്‍കാന്‍ പൊലീസ് തീരുമാനിച്ചു. പ്രതിയാക്കണോ സാക്ഷിയാക്കണോയെന്ന് ചോദ്യം ചെയ്യലിന് ശേഷം തീരുമാനിക്കും.

സ്വപ്ന തയാറാക്കിയ ശബ്ദരേഖക്ക് പിന്നില്‍ സര്‍ക്കാരിനെതിരായ ഗൂഢാലോചനയെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയാറെന്നും കാണിച്ച് ഷാജും ഇബ്രാഹിമും ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.

മൊഴിയെടുക്കാന്‍ ഹാജരാകാന്‍ ആവശ്യപ്പെടാനായിരുന്നു വിളിച്ചത്. എന്നാല്‍ ചെന്നൈയിലാണന്നും തിങ്കളാഴ്ചയേ മടങ്ങി വരൂവെന്നും ഷാജ് അറിയിച്ചു. ഫോണ്‍ സംഭാഷണം വീണ്ടെടുക്കാന്‍ പോയതാണെന്ന് പറഞ്ഞ ഷാജ് മൊബൈല്‍ പൊലീസില്‍ ഹാജരാക്കാന്‍ തയാറാണന്നും അറിയിച്ചു. സര്‍ക്കാരിനെതിരായ ഗൂഡാലോചനക്കൊപ്പം മുഖ്യമന്ത്രിയുടെ പേര് ദുരുപയോപ്പെടുത്തിയതിന് പ്രത്യേക കേസ് എടുക്കണോയെന്നും പരിശോധിക്കുന്നുണ്ട്. അതിനൊപ്പം ഗൂഡാലോചന കേസില്‍ സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ നാളെ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും.

Exit mobile version