പുതുച്ചേരി കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം

0
36

പുതുച്ചേരി

പുതുച്ചേരിയില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. അഞ്ച് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍, മുന്‍ എംഎല്‍എ ഉള്‍പ്പടെ 13 പേരാണ് രാജി വെച്ചത്. രാജിവെച്ച ഇവര്‍ ബിജെപിയിലേക്കാണെന്നാണ് സൂചന. ദിവസങ്ങള്‍ക്ക് മുമ്പ് പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മുന്‍ പാര്‍ട്ടി അധ്യക്ഷനും മന്ത്രിയുമായ നമശിവായം രാജിവെച്ചിരുന്നു.

നമശിവായത്തിനൊപ്പം എംഎല്‍എ ദീപാഞ്ജ്ജനും രാജി വെച്ചിരുന്നു. കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ വീഴും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിച്ച നേതാവാണ് നമശിവായം.

Leave a Reply