സംസ്ഥാനത്തെ ആറ് ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലാണ് അവധി. പൊങ്കൽ പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കും. 2022-ലെ സര്‍ക്കാര്‍ കലണ്ടറിൽ തൈപ്പൊങ്കലിന് ജനുവരി 15 ശനിയാഴ്ചയാണ് അവധി നൽകിയിരുന്നത്. എന്നാൽ ഈ അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് തമിഴ് പ്രൊട്ടക്ഷൻ സംസ്ഥാന കൗണ്‍സിൽ സര്‍ക്കാരിന് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് പ്രാദേശിക അവധി മാറ്റിയതെന്ന് ബന്ധപ്പെട്ട ഉത്തരവിൽ പറയുന്നു. മുഖ്യമന്ത്രിമാരുമായി ചർച്ചവെള്ളിയാഴ്ച തൈപ്പൊങ്കൽ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള സര്‍വകലാശാല നാളെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. എന്നാൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജനുവരി 14 ന് നടത്താൻ നിശ്ചയിച്ച പി.എസ്.സി. അഭിമുഖങ്ങൾക്ക് മാറ്റമില്ല. ഇടുക്കി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നാളെ നടത്താൻ നിശ്ചയിച്ചിരുന്ന കേരള വനിത കമ്മിഷൻ സിറ്റിംഗിനും മാറ്റമുണ്ടാവില്ല.