റഷ്യ-യുക്രൈന്‍ യുദ്ധം കനക്കുന്നതിനിടെ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് സംസാരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രൈനിലെ സാഹചര്യത്തില്‍ അതീവ ദുഃഖിതനാണെന്ന് മാര്‍പാപ്പ സെലന്‍സ്‌കിയെ അറിയിച്ചു. കഴിഞ്ഞ ദിവസം റഷ്യന്‍ എംബസിയിലെത്തി യുദ്ധം അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചിരുന്നു.
‘സമാധാനത്തിനും വെടിനിര്‍ത്തലിനും ആഹ്വാനം ചെയ്തുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥനയ്ക്ക് നന്ദി..യുക്രൈന്‍ ജനതയ്ക്ക് ആത്മീയ പിന്തുണ കൂടി ലഭിച്ചിരിക്കുകയാണ്, പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി ട്വീറ്റ് ചെയ്തു.
‘ദൈവത്തിന്റെ ആയുധങ്ങളുപയോഗിച്ച് പൈശാചിക ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കാനാണ് ദൈവം നമ്മെ പഠിപ്പിച്ചിട്ടുള്ളത്. പ്രാര്‍ത്ഥനയും വിശുദ്ധിയുടെ ഉപവാസവുമാണ് അദ്ദേഹത്തിന്റെ ആയുധങ്ങള്‍. സമാധാനത്തിന്റെ രാജ്ഞി ലോകത്തെ യുദ്ധത്തില്‍ നിന്ന് സംരക്ഷിക്കട്ടെ’. മാര്‍പാപ്പ ട്വിറ്ററില്‍ കുറിച്ചു.