പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ സത്താര്‍

0
26

നിരോധനത്തിനു പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടെന്ന് സംഘടനയുടെ കേരള ഘടകം. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ സത്താറാണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്.നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ എല്ലാ മുന്‍ അംഗങ്ങളോടും അഭ്യര്‍ഥിക്കുന്നു. ‘പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി എല്ലാ മുന്‍ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നെന്നും പ്രസ്താവനയില്‍ പറയുന്നു.

രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാര്‍ എന്ന നിലയില്‍, സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നെന്നും പ്രസ്താവനയിലുണ്ട്.

അതേസമയം അബ്ദുള്‍ സത്താറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സത്താറിനെ കസ്റ്റഡിയിലെടുത്തത്. രാവിലെ നിരോധനത്തെ കുറിച്ച് പ്രതികരിച്ച അബ്ദുള്‍ സത്താര്‍, കേന്ദ്ര സര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടുമെന്ന് അറിയിച്ചിരുന്നു.

Leave a Reply