തപാല്‍ വോട്ടിലും വ്യാപക തിരിമറി: തെരഞ്ഞെടുപ്പ കമ്മീഷന് ചെന്നിത്തലയുടെ കത്ത്

0
37

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടര്‍ പട്ടികയിലെ  ഇരട്ട വോട്ടിനു  പിന്നാലെ തപാല്‍ വോട്ടിലും വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കിയതായി ചെന്നിത്തല പത്രസമ്മേളനത്തില്‍ അറിയിച്ചു. മൂന്നരലക്ഷത്തോളം വരുന്ന ഉദ്യോഗസ്ഥര്‍ക്കാണ തപാല്‍ വോട്ട് ഉള്ളത്. ഈ വോട്ടിലും ഇരട്ടിപ്പ് ഉണ്ട.് ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്ക് തന്നെ കാരണമായേക്കാം. വോട്ടു ചെയ്ത പല ഉദ്യോഗസ്ഥര്‍ക്കും ഓഫീസ് വിലാസത്തിലോ വീടിന്റെ വിലാസത്തിലോ വീണ്ടും ബാലറ്റുകള്‍ ലഭിക്കുന്നു. ഇത് സംബന്ധിച്ചുള്ള ആശങ്ക തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. തപാല്‍ വോട്ടിലെ ഇരട്ടിപ്പ് ഉടനെ കണ്ടെത്തണം. ഉദ്യോഗസ്ഥര്‍ രണ്ടാമത് ചെയ്ത തപാല്‍ വോട്ടുകള്‍ എണ്ണെരുതെന്നുള്ള നിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്കണം. കൂടാതെ പോളിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അയച്ചുകൊടുക്കുന്നതിനു മുമ്പ് അവര്‍ നേരത്തെ വോട്ട് ചെയ്തില്ല എന്നു ഉറപ്പാക്കണം.
 ഓരോ മണ്ഡലത്തിലും തപാല്‍ വോട്ടിന് ബാലറ്റ് പേപ്പറുകള്‍ പ്രിന്റ് ചെയ്തതു എത്ര എണ്ണം,  ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുത്തത് എത്ര,  ബാക്കി റിട്ടേണിംഗ് ഓഫീസറുടെ കൈവശം ഉള്ളത് എത്ര എന്നതിന്റെ കണക്ക് പ്രസിദ്ധപ്പെടുത്തണം. കൂടാതെ  ആകെ പ്രിന്റ് ചെയ്ത തപാല്‍  വോട്ടുകളുടെ എണ്ണവും  അവയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വോട്ട് ചെയ്യാന്‍ അയച്ച് എത്ര, റിട്ടേണിംഗ് ഓഫീസറുടെ പക്കല്‍ ശേഷിക്കുന്നത് എത്ര എന്നത് സംബന്ധിച്ച കണക്കും പ്രസിദ്ധീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply