എട്ടുവര്‍ഷം മുമ്പ് മരിച്ചവരുടെപേരും പോസ്റ്റല്‍ ബാലറ്റ് ലിസ്റ്റില്‍, സംഭവം തിരുവനന്തപുരം അസംബ്ലി മണ്ഡലത്തില്‍

0
39

തിരുവനന്തപുരം: എട്ടുവര്‍ഷം മുമ്പ് മരണമടഞ്ഞ വ്യക്തിയുടെ പേര് വരെ പോസ്റ്റല്‍ ബാലറ്റിനുള്ള ലിസ്റ്റില്‍ ഉള്‍പ്പെട്ടതായും ഇതിനു പിന്നിലെ ക്ൃത്രിമം അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസരി സ്്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് നടത്തിയ മുഖമുഖത്തിലാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.  മരിച്ചുപോയവരുടെയും പോസ്റ്റല്‍ വോട്ടുകള്‍ക്കു സമ്മതം നല്‍കാത്തവരുടെയും  പേരുകള്‍   പോസ്റ്റല്‍ ബാലറ്റിനുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പരാതി നല്കിയതായും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം സെന്‍ട്രലില്‍ മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടിനുള്ള ലിസ്റ്റില്‍ മരിച്ചു പോയ എട്ടു പേരുടെ പേരുകളാണഅ ഉള്‍പ്പെട്ടിട്ടുള്ളത്. എട്ടു വര്‍ഷം മുന്‍പ് മരിച്ച് ഒരാളുടെ പേരും രണ്ടു വര്‍ഷം മുന്‍പ് മരിച്ച ഒരാളുടെ പേരും ഉണ്ട്. തിരുവനന്തപുരം വഞ്ചിയൂര്‍ ബൂത്തിലെ വോട്ടര്‍മാരായിരുന്ന  ആനന്ദഭായി അമ്മ, ഗംഗാധരന്‍, ഗോപിനാഥന്‍ നായര്‍, സുകുമാര്‍, കൃഷ്ണന്‍, മാധവിക്കുട്ടി അമ്മ എന്നിവര്‍ മരണമടഞ്ഞതാണ്. എന്നാല്‍ പോസ്റ്റല്‍ വോട്ടിനായുള്ള ലിസ്റ്റില്‍ ഇവരുടേയും പേര്‍ ഉള്‍പ്പെട്ടതായും ഇത് സംബന്ധിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി വി.എസ് ശിവകുമാറിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് പരാതി നല്കിയതായും ചെന്നിത്തല വ്യക്തമാക്കി.
പോസ്റ്റല്‍ വോട്ടുകള്‍ പല സ്ഥലങ്ങളിലും  സീല്‍ഡ്  ബാലറ്റ്  ബോക്സിലല്ല ശേഖരിക്കുന്നത്. ഇവ കൊണ്ടുവയ്കുന്ന സ്ട്രോംഗ് റൂമുകളില്‍  പലയിടത്തും സി സി സി  ടി വി ക്യാമറകള്‍ ഇല്ല. ഇടതു പക്ഷ സര്‍വീസ് സംഘടനകളില്‍ പെട്ടവര്‍ ഈ ബാലറ്റുകളില്‍ ക്രിത്രിമം കാണിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ പഞ്ചായത്ത്  തെരഞ്ഞെടുപ്പിലും വന്‍തോതില്‍ വ്യാജവോട്ടുകളും പോസ്റ്റല്‍വോട്ടില്‍ തിരിമറിയും നടന്നു.
ഒരോ നിയമസഭാ മണ്ഡലങ്ങളിലും 10000 ലധികം വ്യാവജവോട്ടര്‍മാരുണ്ട്.  തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ഇത് മാത്രംമതി.
വ്യാപകമായി കള്ളവോട്ട്  ചേര്‍ത്തതിലൂടെ ജനഹിതം അട്ടിമറിക്കുക മാത്രമല്ല  ജനങ്ങളെ വഞ്ചിക്കുക കൂടിയാണ് സി പിഎമ്മും  ഇടതുമുന്നണിയും ചെയ്യുന്നത്. ഒരിക്കലും കണ്ടെത്താന്‍ കഴിയാത്തത്ര വിപുലമാണ് വോട്ടര്‍ പട്ടികയിലെ തിരിമറികള്‍. ഒരേയാളുടെ  ഫോട്ടോ ഉപയോഗിച്ച് ഒരേ  ബൂത്തില്‍ മാത്രമല്ല നിരവധി മണ്ഡലങ്ങളില്‍ നിരവധി തവണ   വ്യാജവോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. എട്ടും പത്തും തവണ പോലും  ഇതാവര്‍ത്തിച്ചിട്ടുണ്ട്. യഥാര്‍തഥ വോട്ടര്‍ ആരാണെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്.ഈ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇപ്പോള്‍ എപ്പോഴാണ്? അതിന് മറുപടി പറയണം.

Leave a Reply