Saturday, November 23, 2024
HomeNewsKeralaസംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.കൽക്കരി ക്ഷാമം വൈദ്യുതി ഉത്പാദന നിലയങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതിനാലാണ് നിയന്ത്രണം. വൈകിട്ട് ആറരയ്ക്കും 11 നും ഇടയിൽ 15 മിനിട്ട് ആയിരിയ്ക്കും നിയന്ത്രണം.
ആശുപതികൾ പോലുള്ള അവശ്യ മേഖലകൾ ഒഴിവാക്കും.
വിപണിയിൽനിന്ന് വൈദ്യുതി ലഭിക്കുന്നതിനനുസരിച്ച് നിയന്ത്രണ സമയത്തിൽ വ്യത്യാസമുണ്ടാകും പരമാവധി വൈദ്യുതി വാങ്ങി നിയന്ത്രണ സമയം കുറയ്ക്കാനാണ് ശ്രമമെന്ന് കെ എസ് ഇ ബി വ്യക്തമാക്കി.

കൽക്കരി പ്രതിസന്ധിയെ(coal scarcity) തുടർന്ന് രാജസ്ഥാനിലും(rajastan) പവർകട്ട് (power cut)പ്രഖ്യാപിച്ചു. ഗ്രാമങ്ങളിൽ മൂന്ന് മണിക്കൂർ വരെയാണ് പവർ കട്ട്. എന്നാൽ ഏഴ് മണിക്കൂർ വരെ അപ്രഖ്യാപിത പവർകട്ട് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. വലിയ പ്രതിസന്ധിയെന്ന് രാജസ്ഥാൻ വൈദ്യുതി മന്ത്രി പറയുന്നു.
യുപിയിലും ആന്ധ്രയിലും ഇതേ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്.

രാജ്യം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് നേരത്തെ എൻജിനീയർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇന്ധന പ്രതിസന്ധിയിലേക്കല്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. അടുത്ത 30 ദിവസത്തേക്കുള്ള കൽക്കരി ശേഖരം രാജ്യത്തുണ്ടെന്നും ആശങ്കപ്പെടേണ്ട സ്ഥിതി ഇല്ലെന്നും കേന്ദ്ര സർക്കാരുമായി അടുത്ത് നിൽക്കുന്ന ഉന്നത വൃത്തങ്ങൾ അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. നിലവിൽ കോൾ ഇന്ത്യാ ലിമിറ്റഡിന്റെ പക്കൽ 72.5 ദശലക്ഷം ടൺ കൽക്കരി ശേഖരമുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments