പ്രശാന്ത് കിഷോർ കോൺഗ്രസിലേക്കില്ല; പാർട്ടി ക്ഷണം നിരസിച്ചു

0
27

തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക് ഇല്ല. പാർട്ടിയിൽ ചേരണമെന്ന കോൺഗ്രസ് അഭ്യർഥന പ്രശാന്ത് കിഷോർ നിരസിച്ചു. കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാലയാണ് ഇക്കാര്യം അറിയിച്ചത്. പ്രശാന്ത് കിഷോർ സമർപ്പിച്ച നിർദേശങ്ങൾക്കു മേലുള്ള ചർച്ചയ്ക്കു പിന്നാലെ കോൺഗ്രസ് പ്രസിഡന്റ് എംപവേഡ് ആക്ഷൻ ഗ്രൂപ്പ് 2024 രൂപവത്കരിക്കുകയും നിർണായക ചുമതലകളുള്ള ഈ സമിതിയുടെ ഭാഗമാകാനും പാർട്ടിയിൽ ചേരാനും അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. 

എന്നാൽ അദ്ദേഹം ഇത് നിരസിച്ചു. പ്രശാന്ത് കിഷോർ പാർട്ടിക്ക് നൽകിയ ഉപദേശങ്ങൾക്ക് നന്ദിയെന്നും സുർജെവാല ട്വീറ്റിൽ പറയുന്നു. അതേസമയം, പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്കായി പ്രശാന്ത് കിഷോറിന് പൂർണസ്വാതന്ത്ര്യം നൽകാൻ കോൺഗ്രസ് തയ്യാറായില്ലെന്നാണ് സൂചന. നേരത്തെ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുമെന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. 

Leave a Reply