Pravasimalayaly

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടരുത്; കോൺഗ്രസിന് പ്രശാന്ത് കിഷോറിന്റെ നിർദ്ദേശം

കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും, വിവിധ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമനിയമസഭാ തിരഞ്ഞെടുപ്പുകളും സംബന്ധിച്ച് വിശദമായ പദ്ധതി രേഖ കഴിഞ്ഞ ദിവസം അദ്ദേഹം കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ സമർപ്പിച്ചു. പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന പാർട്ടി പ്രാദേശിക പാർട്ടികളുമായി നല്ല ബന്ധം സൃഷ്ടിക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന നിർദ്ദേശം. ഇതിന് പുറമെ പാർട്ടി ജനറൽ സെക്രട്ടറിയായ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തികാട്ടുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ ദിവസമാണ് പ്രശാന്ത് ഭൂഷൺ കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി, രാഹുൽഗാന്ധി, കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തിയത്. കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് സൂചന നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹം പാർട്ടിയിൽ ചേരുമോ എന്ന് കാര്യം വ്യക്തമല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും കോൺഗ്രസും പ്രശാന്ത് കിഷോറും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു.എന്നാൽ ഫലമുണ്ടായില്ല.

ഗുജറാത്തിൽ നരേഷ് പട്ടേലിനെ പാർട്ടിയിൽ എത്തിക്കുന്നത് സംബന്ധിച്ച ചർച്ചകളോടെയാണ് പ്രശാന്ത് കിഷോറിനെ ഒപ്പം നിർത്താനുള്ള ആലോചനകൾ കോൺഗ്രസിൽ വീണ്ടും ആരംഭിച്ചിരിക്കുന്നത്. പാർട്ടിയിലേക്ക് എത്തണമെങ്കിൽ പ്രശാന്ത് കിഷോറിനെ തിരഞ്ഞെടുപ്പ് ചുമതലകൾക്ക് നിയോഗിക്കണമെന്ന് നരേഷ് പട്ടേൽ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

Exit mobile version