Pravasimalayaly

സേവന പ്രവർത്തനങ്ങൾക്ക് ഇടവേളകളില്ല : ബേബി മലേക്കുന്നേലിന്റെ നേതൃത്വത്തിലുള്ള യുകെ പ്രവാസി ഫ്രണ്ട്സിന്റെ കോവിഡ് കാല പ്രവർത്തനങ്ങൾ തുടരുന്നു: രണ്ടാംഘട്ട കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണ ഉദ്ഘാടനം നടന്നു

ആശങ്കയുടെയും ദുരിതത്തിന്റെയും കോവിഡ് കാലഘട്ടത്തിന് താൽക്കാലിക ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുമ്പോളും സേവന പ്രവർത്തനങ്ങൾക്ക് ഇടവേളകൾ നൽകാതെ പ്രതിരോധ പോരാട്ടങ്ങളിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളുമായി ശ്രദ്ധേയമാവുകയാണ് ബേബി മലേക്കുന്നലിന്റെ നേതൃത്വത്തിലുള്ള യുകെ പ്രവാസി ഫ്രണ്ട്സ്ന്റെ പ്രവർത്തനങ്ങൾ. കോ വിഡ് പ്രതിരോധത്തിന്റെ മുന്നണി പോരാളികളായ ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ പ്രതിരോധ സാമഗ്രികളാണ് യുകെ പ്രവാസി ഫ്രണ്ട്സ് വിതരണം ചെയ്യുന്നത്. രണ്ടാംഘട്ട കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണോദ്ഘാടനം മാഞ്ഞൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് കോട്ടയം ഡിസിസി ജനറൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ സുനു ജോർജ് നിർവഹിച്ചു. പ്രതിരോധ സാമഗ്രികൾ മെഡിക്കൽ ഓഫീസർ ഡോക്ടർ സരോജ്, ഹെൽത്ത് ഓഫീസർമാരായ അനിൽകുമാർ, ഷിബു തുടങ്ങിയവർ ഏറ്റുവാങ്ങി.

ബേബി മലേകുന്നേലിനൊപ്പം അഞ്ച് യുകെ പ്രവാസികളും ചേർന്നാണ് ഈ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ആദ്യഘട്ടത്തിൽ കോട്ടയം ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും പ്രതിരോധ സാമഗ്രികളും സംഭാവന ചെയ്തു. ഈ പ്രവർത്തനത്തിന്റെ രണ്ടാംഘട്ടം എന്നോണമാണ് പ്രതിരോധ സാമഗ്രികളുടെ വിതരണം നടത്തുന്നതെന്ന് ബിജു മലേകുന്നേലും ജോണി ഞാറുകുളവും അറിയിച്ചു.

രണ്ടാംഘട്ട വിതരണ ഉദ്ഘാടനത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ലൂക്കോസ് മാക്കിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി മണിത്തോട്ടിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജൈനി തോമസ്, മെമ്പർ ടോമി കാറുകളം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻസി മാത്യു, യൂത്ത് കോൺഗ്രസ് നേതാക്കളായ ജിസ് തോമസ് കൊല്ലംപറമ്പിൽ, ഡോണിസ് ഇമ്മാനുവൽ, ജോമോൻ ഞാറുകളം, ബിജു മലേകുന്നേൽ, ജോണി ഞാറുകളം തുടങ്ങിയവർ നേതൃത്വം നൽകി

Exit mobile version