തിരുവനന്തപുരം:പ്രവാസി ഭാരതീയർ(കേരളീയർ) കമ്മീഷൻ 23ന് രാവിലെ 10.30ന് എറണാകുളം ഗസ്റ്റ് ഹൗസിലെ ലൈബ്രറി ഹാളിൽ ഫയൽ അദാലത്ത് നടത്തും. കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് പി.ഡി.രാജനും അംഗങ്ങളും പങ്കെടുക്കും. പരാതികൾ അദാലത്തിൽ നേരിട്ട് നൽകാം. ഫോൺ: 0471-2322311, 7025376099.