കേരള കോൺഗ്രസ് എം നേതാക്കൾക്കും ജനപ്രതിനിധികൾക്കും പ്രവാസി കേരള കോൺഗ്രസ് എം യുകെ ഘടകം നൽകുന്ന സ്വീകരണം 26 ന്

0
84

കേരള കോൺഗ്രസ് എം ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഗവൺമെന്റ് ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ്, തോമസ് ചാഴികാടൻ എം പി, എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, സംസ്ഥാന സെക്രട്ടറി സ്റ്റീഫൻ ജോർജ് എന്നിവർക്ക്പ്ര വാസി കേരള കോൺഗ്രസ് എം യുകെ ഘടകം സ്വീകരണം നൽകും. ഈ മാസം 26 ന് യുകെ സമയം വൈകിട്ട് അഞ്ചുമണിക്ക് ( ഇന്ത്യൻ സമയം രാത്രി ഒൻപതര) ഓൺലൈൻ പ്ലാറ്റ്ഫോം ലൂടെയാണ് സ്വീകരണം നൽകുന്നത്.

സംസ്‌ഥാന സെക്രട്ടറി സ്റ്റീഫൻ ജോർജ്

കേരള കോൺഗ്രസ് എം യുകെ ഘടകം പ്രസിഡന്റ് ഷൈമോൻ തോട്ടുങ്കൽ, ജനറൽസെക്രട്ടറി ടോമിച്ചൻ കൊഴുവനാൽ, സി എ ജോസഫ് മാനുവൽ മാത്യു ജിജോ അരയത്ത്, ബിനു മുപ്രാപള്ളിൽ, ബെന്നി അമ്പാട്ട്, ജോഷി അയർക്കുന്നം, നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജയ്മോൻ വഞ്ചിത്താനം, ഷാജി വാരക്കുടി, ജോബിൾ വൂസ്റ്റർ, ജിജി വരിക്കാശ്ശേരി, വിനോദ് ചുങ്കകരോട്ട് എന്നിവർ നേതൃത്വം നൽകും

പ്രവാസി കേരള കോൺഗ്രസ് എം യുകെ ഘടകത്തിന്റെ അൻപത് അംഗ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. സ്വീകരണയോഗത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കേരള കോൺഗ്രസ് എം പ്രവർത്തകരോ അനുഭാവികളോ 07737171244, 07828704378 എന്ന നമ്പറുകളിലോ keralacongressuk@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു

Leave a Reply