അബുദാബിയിൽ സന്ദർശകവിസയിൽ എത്തുന്നവർക്ക് സൗജന്യ കോവിഡ് പ്രതിരോധ വാക്സിൻ നൽകി തുടങ്ങി

0
74

അബുദാബിയിൽ സന്ദർശകവിസയിൽ എത്തുന്നവർക്ക് സൗജന്യ കോവിഡ് പ്രതിരോധ വാക്സിൻ നൽകി തുടങ്ങി. ഇന്നലെയാണ് വാക്‌സിൻ വിതരണം ആരംഭിച്ചത്. മുൻകൂട്ടി ബുക്ക് ചെയ്‌തോ താമസകേന്ദ്രത്തിന് തൊട്ടടുത്തുള്ള എ.എച്ച്.എസ്. സെന്ററുകളിൽ നേരിട്ട് പോയാലും സൗജന്യ വാക്സിൻ ലഭിക്കും.

സന്ദർശക വിസാ കാലാവധി കഴിഞ്ഞവർക്കും സൗജന്യ വാക്സിൻ ലഭിക്കും. ഇവർക്ക് സൗജന്യ വാക്‌സിൻ ലഭിക്കാൻ കാലാവധി കഴിഞ്ഞ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാം.

കൂടാതെ അബുദാബിയിൽ പൊതുഇടങ്ങളിൽ പ്രവേശിക്കാൻ ഗ്രീൻ പാസും നിർബന്ധമാക്കി. ഓരോ ആഴ്ചയും ആർ.ടി.പി.സി.ആർ. പരിശോധന നടത്തി നെഗറ്റീവ് ആയെങ്കിൽ മാത്രമേ ഗ്രീൻ പാസ് ലഭിക്കുകയുള്ളൂ. ഇത് അൽഹൊസൻ ആപ്പിൾ രജിസ്റ്റർ ചെയ്യപ്പെടും. ആളുകൾ കൂടുന്ന സ്ഥലങ്ങളിലെ സുരക്ഷാ വ്യവസ്ഥകൾ കർശനമാക്കുക വഴി രോഗവ്യാപനം തടയുകയാണ് ലക്ഷ്യമിടുന്നത്

Leave a Reply