ജെ.ജി പാലയ്ക്കലോടിയെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവുമായി പ്രവാസികള്‍

0
18

:തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ഏതെങ്കിലുമൊരു സീറ്റില്‍ യുഡിഎഫ് ജെ.ജി പാലയ്ക്കലോടിയെ മത്സരിപ്പിക്കണമെന്ന് പ്രവാസികള്‍.
മുന്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാവ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ച ജെജിയ്ക്ക് അര്‍ഹമായ പരിഗണന ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്കണമെന്നാണ് ആവശ്യം. രാജു കുറവിലങ്ങാടിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചു.

 യൂറോപ്പില്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാറുള്ള പാലയ്ക്കലോടി നിരവധി പോലീസ് മര്‍ദനങ്ങള്‍ ഏല്‌ക്കേണ്ടി വന്നിട്ടുണ്ട്. പതിറ്റാണ്ടുകളായി നിയമസഭയില്‍ എത്തുന്ന കോണ്‍ഗ്രസിന്റെ നേതാക്കള്‍ പലരും വീണ്ടും മത്സരിക്കാനായി രംഗത്തെത്തുമ്പോള്‍ പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കാത്ത സാഹചര്യമാണെന്നും ഇത്തരമാെരു സാഹചര്യത്തിനു മാറ്റം വരണമെന്നും യുഡിഎഫ് അനുഭാവികളായ പ്രവാസികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നു. ഇതിന്റെ ഭാഗമായി യൂറോപ്പിലെ പ്രത്യേകിച്ച് യു.കെ , അയര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ യുഡിഎഫ് അനുഭാവികള്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ക്ക് കത്തയച്ചു

Leave a Reply