തിരുവനന്തപുരം ::്തെരഞ്ഞെടുപ്പിൽൽ ഇടതു ഭരണത്തുടർച്ച പ്രവചിച്ച വാർത്താ ചാനലുകളുടെ സർവേ ഫലങ്ങളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് വരുമ്പോൾ കാണാമെന്നും കോൺഗ്രസിന് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് സി ഫോർ സർവേ, 24 ന്യൂസ്-കേരള പോൾ ട്രാക്കർ സർവേ ഫലങ്ങളിലാണ് എൽഡിഎഫ് സർക്കാരിന് ഭരണത്തുടർച്ച ലഭിക്കുമെന്ന് പ്രവചിച്ചിട്ടുള്ളത്.