Sunday, November 24, 2024
HomeLatest Newsരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്; 60 ശതമാനത്തിലധികം വോട്ടുകള്‍ ഉറപ്പാക്കി ദ്രൗപദി മുര്‍മു, പൊരുതാനുറച്ച് യശ്വന്ത് സിന്‍ഹ

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്; 60 ശതമാനത്തിലധികം വോട്ടുകള്‍ ഉറപ്പാക്കി ദ്രൗപദി മുര്‍മു, പൊരുതാനുറച്ച് യശ്വന്ത് സിന്‍ഹ

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന് മുന്‍തൂക്കം. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണര്‍ ദ്രൗപദി മുര്‍മുവും യശ്വന്ത് സിന്‍ഹയുമാണ് ഏറ്റുമുട്ടുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായ ദ്രൗപദി മുര്‍മു 60 ശതമാനത്തിലധികം വോട്ടുകള്‍ ഇതിനകം ഉറപ്പാക്കി കഴിഞ്ഞു. യശ്വന്ത് സിന്‍ഹക്ക് മികച്ച മത്സരം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിശ്വാസം.

ഇന്ന് പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം ആരംഭിക്കുകയാണ്. എന്‍ഡിഎ സഖ്യവും പ്രതിപക്ഷ പാര്‍ട്ടികളും രാഷ്ട്രപതി തെരഞ്ഞെടുപ്പിനും വര്‍ഷകാല സമ്മേളനത്തിനും മുന്നോടിയായി ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ മോക് ഡ്രില്ലും ഇന്ന് ബിജെപി ആസ്ഥാനത്ത് നടന്നേക്കും.

പാര്‍ലമെന്റിന്റെ ഇരുസഭകളിലേക്കും നിയമസഭകളിലേക്കും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക. ഇന്ന് രാവിലെ പത്ത് മണിക്കാണ് വോട്ടിങ് ആരംഭിക്കുന്നത്. ആകെയുള്ള 10,86,431 വോട്ടു മൂല്യത്തില്‍ ദ്രൗപദി മുര്‍മുവിന് 6.6 ലക്ഷത്തിലധികം വോട്ടുകള്‍ ഉറപ്പായിട്ടുണ്ട്. പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് 4.19 ലക്ഷം വോട്ടുകളുമാണ് ഉറപ്പായിട്ടുള്ളത്. 94 പേരാണ് നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments