പ്രവാസി മലയാളികളുടെ രാജകുമാരൻ പ്രിൻസ് പള്ളിക്കുന്നേൽ ചേഞ്ച്‌ മേക്കേഴ്‌സ് 2020 തിരഞ്ഞെടുപ്പിൽ മുന്നേറുന്നു

0
154

സ്പെഷ്യൽ റിപ്പോർട്ട്

New Age Icon നടത്തുന്ന ചേഞ്ച്‌ മേക്കേഴ്‌സ് 2020 ൽ ആദ്യ സ്‌ഥാനങ്ങളിലേയ്ക്ക് പ്രതിഭകളെ കണ്ടെത്തുവാനുള്ള വോട്ടെടുപ്പിൽ വേൾഡ് മലയാളി ഫെഡറേഷൻ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ മുന്നേറുന്നു.

കഴിഞ്ഞ ചുരുക്കം വർഷങ്ങൾ കൊണ്ട് ലോക മലയാളിയുടെ സംഘടിത ശക്തിയുടെ നേർരൂപമായി 160 രാജ്യങ്ങളിൽ സാന്നിധ്യം ഉറപ്പിച്ച വേൾഡ് മലയാളി ഫെഡറേഷൻ അമരക്കാരൻ പ്രിൻസ് പള്ളിക്കുന്നേൽ പ്രവാസി മലയാളികളുടെ ഇടയിൽ വലിയ മാറ്റങ്ങൾക്ക് കരുത്തേകിയ വ്യക്തിത്വമാണ്. സാമൂഹിക സാംസ്ക്കാരിക പ്രവർത്തനങ്ങളോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും മുഖ മുദ്രയാക്കിയ വേൾഡ് മലയാളി ഫെഡറേഷൻ പ്രിൻസ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തിൽ അസൂയാവഹമായ മുന്നേറ്റമാണ് നടത്തിയത്.

ഓസ്ട്രിയ കേന്ദ്രമാക്കി പ്രവർത്തിയ്ക്കുന്ന പ്രോസി ബിസിനസ് ഗ്രൂപ്പിന്റെയും പ്രോസി ഗ്ലോബൽ ചാരിറ്റി ഫൌണ്ടേഷന്റെയും സ്‌ഥാപകനും ചെയർമാനുമാണ് പ്രിൻസ് പള്ളിക്കുന്നേൽ. സാമൂഹ്യ രംഗത്തും ജീവകാരുണ്യ മേഖലയിലും അദ്ദേഹം നടത്തിയ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് ലോകത്തെ ഏറ്റവും വലിയ പ്രവാസി സംഘടനയുടെ തലപ്പത്ത് എത്താൻ യോഗ്യൻ ആക്കിയത്. പ്രോസ്സി ഗ്രൂപ്പ്‌ നടത്തിയ സ്ട്രീറ്റ് ഷോകൾക്ക് വൻ ജനപ്രീതിയാണ് ലഭിച്ചത്

മലപ്പുറം ജില്ലയിലെ കരുവാക്കുണ്ട് എന്ന കൊച്ച് ഗ്രാമത്തിൽ നിന്നും വിദ്യാർത്ഥിയായി വിയന്നയിലെത്തി സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും സത്യസന്ധതയുടെയും പിൻബലത്തോടെ യൂറോപ്പിന്റെ വ്യാപാര മേഖലയിൽ നൂറുമേനി വിജയം കൊയ്ത ആളാണ് പ്രിൻസ് പള്ളിക്കുന്നേൽ.

ചെറിയൊരു ഇന്ത്യൻ ഷോപ്പിൽ നിന്നും എണ്ണായിരത്തിലധികം ഗുണമേന്മയുള്ള ഭക്ഷ്യോൽപ്പന്നങ്ങൾ വിപണിയിലെത്തിച്ച് നേട്ടം കൊയ്ത പ്രിൻസിന്റെ വിജയത്തിന് പിന്നിൽ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും കഥയുണ്ട്. തന്റെ വരുമാനത്തിന്റെ നല്ലൊരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയും പ്രിൻസ് മാറ്റിവെക്കുന്നു

പ്രവാസി മലയാളിയുടെ സംഘടിത ശക്തിയെയും കൂട്ടയ്മയെയും ലോകത്തിന് പരിചയപ്പെടുത്തിയ ഈ രാജകുമാരന് വോട്ട് നൽകി അദ്ദേഹത്തിന്റെ മുന്നേറ്റങ്ങൾക്ക് കരുത്ത് പകരാം. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തുക

https://www.newageicon.in/vote.php?id=MjQ

Leave a Reply