ലണ്ടൻ
ഇംഗ്ലണ്ടിലെ രാജ്ഞി എലിസബത്തിന്റെ(II) ഭർത്താവും എഡിൻബർഗ് ഡ്യൂക്കുമായ ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു. 99 വയസായിരുന്നു. അഗാധ ദുഃഖത്തോടെയാണ് രാജ്ഞി തന്റെ ഭർത്താവായ ഫിലിപ്പ് രാജകുമാരന്റെ മരണവാർത്ത അറിയിച്ചതെന്ന് ബക്കിങ്ഹാം കൊട്ടാരം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
വിൻഡ്‌സർ കാസിലിൽ വെച്ച് രാവിലെയോടെയായിരുന്നു ഫിലിപ്പ് രാജകുമാരന്റെ മരണമെന്നാണ് റിപ്പോർട്ട് പറയുന്നത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസം നീണ്ട ആശുപത്രി വാസത്തിന് ശേഷം അദ്ദേഹം ഈയിടെയാണ് ആശുപത്രി വിട്ടത്.
ഫിലിപ്പ് രാജകുമാരൻ 1921 ജൂൺ 10നാണ് ഗ്രീക്ക് ദ്വീപായ കോർഫുവിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഗ്രീസ്-ഡെന്മാർക്ക് രാജകുമാരനായ ആൻഡ്രൂ രാജകുമാരനും മാതാവ് ലൂയിസ് മൗണ്ട്ബാറ്റൺ പ്രഭുവിന്റെ മകളായ ആലീസ് രാജകുമാരിയുമാണ്..
1947ലാണ് ഡ്യൂക്കായ ഫിലിപ്പ് എലിസബത്ത് രാജ്ഞിയെ വിവാഹം ചെയ്തത്. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം കഴിഞ്ഞ് 5 വർഷത്തിനു ശേഷമായിരുന്നു ഫിലിപ്പ് രാജകുമാരനുമായുള്ള വിവാഹം. ചാൾസ് രാജകുമാരൻ, ആൻ രാജകുമാരി, ആൻഡ്രൂ രാജകുമാരൻ, എഡ്വാർഡ് രാജകുമാരൻ എന്നിവരാണ് മക്കൾ. എട്ട് പേരക്കിടാങ്ങളും 10 പ്രപൗത്രരും ഈ റോയൽ ദമ്പതികൾക്കുണ്ട്.