Sunday, January 19, 2025
HomeMoviesഗ്ലാമറസായി വേറിട്ട ലുക്കില്‍ പ്രയാഗ മാര്‍ട്ടിന്‍; റാംപ് വാക്ക് ചിത്രങ്ങള്‍ വൈറല്‍

ഗ്ലാമറസായി വേറിട്ട ലുക്കില്‍ പ്രയാഗ മാര്‍ട്ടിന്‍; റാംപ് വാക്ക് ചിത്രങ്ങള്‍ വൈറല്‍

മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി തിരക്കിലാണ് നടി പ്രയാഗ മാര്‍ട്ടിന്‍. ഉണ്ണി മുകുന്ദന്‍ നായകനായ ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ ആണ് പ്രയാഗ ആദ്യമായി നായികയായ ചിത്രം. ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’, ‘ഫുക്രി’, ‘പോക്കിരി സൈമണ്‍’, ‘രാമലീല’ തുടങ്ങിയ ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളെ പ്രയാഗ അവതരിപ്പിച്ചിട്ടുണ്ട്.

കോഴിക്കോട് നടത്തിയ സ്വകാര്യ ഫാഷന്‍ ഷോയില്‍ റാംപില്‍ ചുവടുവച്ച പ്രയാഗയുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഗ്ലാമറസായി വേറിട്ട ലുക്കിലാണ് പ്രയാഗ റാംപിലെത്തിയത്.

ഭൂമിയിലെ മനോഹര സ്വകാര്യം, സൂര്യയുടെ നായികയായി എത്തിയ തമിഴ് നെറ്റ്ഫ്‌ലിക്സ് ആന്തോളജി ചിത്രം നവരസയിലെ ഗിത്താര്‍ കമ്പി മേലെ നിന്‍ഡ്ര് എന്നീ സിനിമകളിലാണ് പ്രയാഗ ഒടുവില്‍ അഭിനയിച്ചത്. ജമാലിന്റെ പുഞ്ചിരി, ബുള്ളറ്റ് ഡയറീസ് എന്നിവയാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന മലയാളം സിനിമകള്‍.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments