Thursday, November 28, 2024
HomeNewsKeralaആം ആദ്മി പാര്‍ട്ടി ആര്‍.എസ്.എസില്‍ നിന്ന് ഉണ്ടായത്; അവരുടെ നേതാക്കള്‍ ബി.ജെ.പിയോട് കൂറ് പുലര്‍ത്തുന്നവര്‍: പ്രിയങ്ക...

ആം ആദ്മി പാര്‍ട്ടി ആര്‍.എസ്.എസില്‍ നിന്ന് ഉണ്ടായത്; അവരുടെ നേതാക്കള്‍ ബി.ജെ.പിയോട് കൂറ് പുലര്‍ത്തുന്നവര്‍: പ്രിയങ്ക ഗാന്ധി

ആര്‍.എസ്.എസ്ല്‍ നിന്നാണ് ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നുവന്നതെന്ന് പ്രിയങ്ക ഗാന്ധി വാദ്ര. തങ്ങള്‍ ഭാരതീയ ജനതാ പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുന്നുവെന്ന് എ.എ.പി നേതാക്കള്‍ പരസ്യമായി പറയുന്നതിലേക്ക് കാര്യങ്ങളെത്തി നില്‍ക്കുന്നതെന്നും പ്രയങ്ക ഗാന്ധി പറഞ്ഞു.


പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള റാലിയില്‍ സംസാരിക്കവെയാണ് പ്രയങ്കയുടെ പ്രതികരണം. ദല്‍ഹിയിലെ വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ നടന്നു എന്ന പറയുന്ന വികസനങ്ങള്‍ വെറും പൊള്ളയാണെന്നും പിയങ്ക ഗാന്ധി കോട്കപുരയിലെ ഒരു പൊതുറാലിയില്‍ പറഞ്ഞു.

‘രാഷ്ട്രീയ പാര്‍ട്ടികളെയും അവരുടെ നേതാക്കളെയും കുറിച്ചുള്ള സത്യം അറിയേണ്ടതുണ്ട്. ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ തന്നെ പറയുന്നത് ബി.ജെ.പി നേതാക്കളേക്കാള്‍ ആശയപരമായി ബി.ജെ.പിയോട് അടുപ്പമുണ്ടെന്നാണ്,’
പ്രിയങ്ക പറഞ്ഞു.

പഞ്ചാബിലെ മുന്‍ മുഖ്യമന്ത്രിയായിരുന്നു അമരീന്ദര്‍ സിംഗിനേയും അവര്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചന്നി ഒരു സാധാരണക്കാരനാണ്. ബി.ജെ.പി ബന്ധമുള്ള ഒരാളെ ഒഴിവാക്കാനുള്ള ധൈര്യം കാണിച്ചാണ് ചന്നിയെ മുഖ്യമന്ത്രിയാക്കിയത്. അന്ന് ഒളിഞ്ഞിരിക്കുന്ന കൂട്ടുകെട്ട് ഇപ്പോള്‍ പരസ്യമായി പുറത്തുവന്നിരിക്കുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗ്വന്ത് മന്നിന്റെ മണ്ഡലമായ ദുരിയില്‍ പ്രിയങ്ക പ്രചാരണം നടത്തുന്നുണ്ട്. ദുരി മണ്ഡലത്തില്‍ സ്ത്രീവോട്ടര്‍മാരുമായുള്ള സംവാദ പരിപാടിയിലും പ്രിയങ്ക സംസാരിക്കുന്നുണ്ട്

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments