കോവിഡിനൊപ്പം രാജ്യത്ത് മാലിന്യവും കുന്നുകൂടുന്നു: കോവിഡ് മാലിന്യങ്ങൾ സംസ്‌ക്കരിക്കുവാൻ സംവിധാനങ്ങൾ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു

0
206

കോവിഡ് കേസുകൾ ഉയരുന്നതിനിടെ രാജ്യത്ത് ബയോ മെഡിക്കൽ മാലിന്യങ്ങളും കുന്നുകൂടുന്നതായി കേന്ദ്ര മാലിന്യ നിർമ്മാർജ്ജന ബോർഡ്. ഓരോ മാസവും ഉണ്ടാവുന്ന മാലിന്യങ്ങളുടെ ശരാശരി തോത് മാർച്ചിൽ 75 ട്ടൻ ആയിരുന്നത് ഇപ്പോൾ 139 ട്ടൻ ആയി ആണ് ഉയർന്നിട്ടുള്ളത്.

മെയ്‌ 10 ന് ഒരു ദിവസം ഉണ്ടായ മാലിന്യത്തിന്റെ അളവ് 250 ട്ടൻ ആണ്.

കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനൊപ്പം മാലിന്യം വേർതിരിക്കുവാനും നിർമ്മാർജനം ചെയ്യുവാനുള്ള സംവിധാനം ഒരുക്കാഞ്ഞതാണ് മാലിന്യങ്ങളുടെ തോത് വർധിയ്ക്കുവാനുള്ള കാരണം.

നിലവിൽ മഹാരാഷ്ട്ര, ഗുജറാത്, കർണാടക, കേരളം എന്നീ സംസ്‌ഥാനങ്ങളിലാണ് മാലിന്യം നിർമാർജനം ചെയ്യാൻ മികച്ച സംവിധാനങ്ങൾ ഉള്ളത്.

കോവിഡ് മൂലം ഉണ്ടാവുന്ന മാലിന്യങ്ങൾ സാംസ്‌ക്കരിക്കുവാൻ ശാസ്ത്രീയമായ മാർഗ്ഗങ്ങളാണ് അവലംബിയ്‌ക്കേണ്ടത്.

Leave a Reply