വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ഇ.ഡി. നടപടികള്‍ക്കുമെതിരെ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പൊലീസ് കസ്റ്റഡിയില്‍. പൊലീസ് ബലം പ്രയോഗിച്ച് നേതാക്കളെ കസ്റ്റഡിയില്‍ എടുത്തു.കറുത്ത വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധം നടത്തിയത്. പൊലീസ് ബാരിക്കേഡ് മറികടന്ന് പ്രിയങ്ക ഗാന്ധി.സമാധാനപൂര്‍വം രാഷ്ട്രപതി ഭവനിലേക്ക് പോകാനാണ് ശ്രമിച്ചതെന്ന് രാഹുല്‍ പറഞ്ഞു.
വിജയ് ചൗക്കില്‍ ഒന്നര മണിക്കൂറോളം പ്രതിഷേധം നടത്തി. രാഹുല്‍ ഗാന്ധിയടക്കമുള്ള മുതിര്‍ന്ന നേതാക്കളെ അറസ്റ്റ് ചെയ്തുനീക്കി. കിങ്സ്വേ ക്ലബിലേക്കാണ് രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഐസിസി പരിസരത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടക്കുന്നത്.
കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍നിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത്തുനിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്കും മാര്‍ച്ച് നടത്തി പൊലീസ് തടഞ്ഞു. കോണ്‍ഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് ജന്തര്‍ മന്തര്‍ ഒഴികെ ന്യൂഡല്‍ഹി ജില്ലയാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എ.ഐ.സി.സി. ആസ്ഥാനം കേന്ദ്രസേനയും ഡല്‍ഹി പൊലീസും വളഞ്ഞു. മധ്യപ്രദേശില്‍നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു . നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.