Pravasimalayaly

പി ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുള്ള സമൃതിയാത്ര പുറപ്പെട്ടു, മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഇടുക്കി രൂപത

കൊച്ചി:അന്തരിച്ച കോണ്‍?ഗ്രസ് നേതാവ് പി ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുള്ള സമൃതിയാത്ര ഇന്ന് കൊച്ചിയില്‍ നിന്ന് ആരംഭിക്കും. രാവിലെ ഏഴ് മണിക്ക് പാലാരിവട്ടത്തെ വീട്ടില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചിതാഭസ്മം ഏറ്റുവാങ്ങും. ജന്മനാടായ ഇടുക്കി ഉപ്പുതോടിലേക്കാണ് ചിതാഭസ്മം കൊണ്ടുപോകുന്നത്.

തുറന്നവാഹനത്തില്‍ പോകുന്ന സ്മൃതിയാത്രക്ക് വിവിധ സ്ഥലങ്ങളില്‍ ആദരവര്‍പ്പിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വൈകിട്ട് നാല് മണിക്ക് ഉപ്പുതോടെത്തുന്ന ചിതാഭസ്മം പി ടി തോമസിന്റെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കും. ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ അടക്കം ചെയ്യുന്നതിന് ഇടുക്കി രൂപത മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ദേവാലയത്തിന്റെയും കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണം. മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും ഉണ്ടാവരുത്. പ്രാര്‍ത്ഥനാപൂര്‍വമായ നിശബ്ദത പുലര്‍ത്തണമെന്നും വികാരി ജനറാള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പി ടിയുടെ അന്ത്യാഭിലാഷം പ്രകാരമാണ് ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കുന്നത്. ഡിസംബര്‍ 22 നായിരുന്നു പി.ടി തോമസ് അന്തരിച്ചത്. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Exit mobile version