പുതുച്ചേരിയിൽ കോൺഗ്രസ്‌ സർക്കാർ വീണു: വിശ്വാസ വോട്ടെടുപ്പിൽ തിരിച്ചടി

0
36

കോൺഗ്രസ്​ നേതൃത്വത്തിലുള്ള പുതുച്ചേരിയിലെ നാരായണ സർക്കാറിന്​ വിശ്വാസ വോ​ട്ടെടുപ്പിൽ തിരിച്ചടി. വി. നാരായണസ്വാമി സർക്കാറിന്​ ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ല. 12 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ്​ സർക്കാറിന്​ ലഭിച്ചത്​.

14 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടെങ്കിലേ ഭരണം നിലനിർത്താനാകൂ. കോൺഗ്രസ്​ സർക്കാറിന്​ ഭൂരിപക്ഷം നഷ്​ടപ്പെട്ടതായി ഗവർണർ അറിയിച്ചു.

സർക്കാർ താഴെവീണതോടെ തെരഞ്ഞെടുപ്പ്​ വരെ രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തും. എം.എൽ.എമാരുടെ കൂട്ടരാജിയാണ്​ നാരായണ സ്വാമി സർക്കാറിന്​ തിരിച്ചടിയായത്​. ഞായറാഴ്ച ഒരു കോൺഗ്രസ്​ എം.എൽ.എയും ഡി.എം.കെ എം.എൽ.എയും രാജിവെച്ചിരുന്നു

Leave a Reply