സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യയുടെ പിവി സിന്ധു. ഫൈനലില്‍ തായ്‌ലന്‍ഡ് താരം ബുസനാന്‍ ഒങ്ബംഫാനെ വീഴ്ത്തിയാണ് സിന്ധുവിന്റെ കിരീട നേട്ടം.
ലോക ഏഴാം നമ്പര്‍ താരമായ സിന്ധു അനായാസ വിജയമാണ് കലാശപ്പോരില്‍ സ്വന്തമാക്കിയത്. രണ്ട് സെറ്റ് മാത്രം നീണ്ട പോരില്‍ എതിരാളിക്ക് ഒരു പഴുതും അനുവദിക്കാതെയായിരുന്നു താരത്തിന്റെ മുന്നേറ്റം. സ്‌കോര്‍: 21-16, 21-8.