എന്‍ എഫ് വര്‍ഗീസ് പിക്ച്ചേഴ്സിന്റെ ബാനറില്‍ അനശ്വര നടന്‍ എന്‍ എഫ് വര്‍ഗീസിന്റെ മകള്‍ സോഫിയ വര്‍ഗീസ് നിര്‍മ്മിക്കുന്ന പ്യാലിയുടെ ട്രൈലെർ ശ്രദ്ധ നേടുന്നു

0
61

നവാഗതരായ ബബിത-റിന്‍ ദമ്പതികള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘പ്യാലി’യുടെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു. എന്‍ എഫ് വര്‍ഗീസ് പിക്ച്ചേഴ്സിന്റെ ബാനറില്‍ അനശ്വര നടന്‍ എന്‍ എഫ് വര്‍ഗീസിന്റെ മകള്‍ സോഫിയ വര്‍ഗീസ് നിര്‍മ്മിക്കുന്ന സിനിമയാണ് ‘പ്യാലി’.

https://youtu.be/r6HZVyqWmHE

അഞ്ചു വയസ്സുകാരി ബാര്‍ബി ശര്‍മ്മ ആണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്യാലിയുടെ സഹോദരന്‍ 14 വയസുകാരനായി ജോര്‍ജ് ജേക്കബ് എന്ന ബാലതാരവും വേഷമിടുന്നു. സാഹോദര്യ സ്‌നേഹമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍ തുടങ്ങിയവര്‍ക്കൊപ്പം ‘വിസാരണെ’, ‘ആടുകളം’ എന്നീ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ ആടുകളം മുരുഗദോസും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Leave a Reply