ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരിച്ചവര്‍ 582 ആയി

0
69

ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരിച്ചവര്‍ 582 ആയി. 71 വയസുള്ള വ്യക്തിയുടെ മരണമാണ് ഖത്തറില്‍ കോവിഡ് രോഗബാധ മൂലം ഇന്ന് സ്ഥിരീകരിച്ചത്. 184 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 105 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം പകര്‍ന്നപ്പോള്‍ 79 പേര്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. 143 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ നിലവിലെ രോഗികള്‍ 2026 ആയി. ഇതില്‍ 76 പേര്‍ വിവിധ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിലും 130 പേര്‍ കോവിഡ് കെയര്‍ സെന്‍ററുകളിലുമായി ചികിത്സയില്‍ കഴിയുകയാണ്. അതിനിടെ വിവിധ കോവിഡ് നിയമലംഘനങ്ങളുടെ പേരില്‍ 298 പേര്‍ക്ക് കൂടി പിഴയിട്ടു. 267 പേര്‍ പൊതു സ്ഥലത്ത് മാസ്ക് ധരിക്കാത്തതിനും 28 പേര്‍ സാമൂഹിക അകലം പാലിക്കാത്തതിനും മൂന്ന് പേര്‍ ഇഹ്തിറാസ് ആപ്പ് പ്രവര്‍ത്തനക്ഷമമാക്കാത്തതിനുമാണ് പിടിയിലായത്.

Leave a Reply