ഫിഫ ഖത്തർ ലോകകപ്പ്: ഗ്രൂപ്പ് പോരാട്ട ചിത്രം തെളിഞ്ഞു

0
51

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ അന്തിമ ചിത്രം തെളിയുന്നു. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ നേരിടും. നാല് ടീമുകള്‍ വീതമുള്ള എട്ട് ഗ്രൂപ്പുകളെ തെരഞ്ഞെടുത്തപ്പോള്‍ ഗ്രൂപ്പ് ഇയാണ് കടുപ്പമേറിയ ഗ്രൂപ്പായത്. ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫ് റൗണ്ട് അവസാനിക്കുന്ന ജൂൺ 14ന് ആയിരിക്കും ഗ്രൂപ്പുകളുടെ സമ്പൂർണ ചിത്രം ലഭിക്കുക.

നവംബര്‍ 21നാണ് ഖത്തറും ഇക്വഡോറും നേര്‍ക്കുനേര്‍ വരുന്ന ഉദ്ഘാടന മത്സരം. സ്‌പെയ്‌നും ജര്‍മനിയും ഗ്രൂപ്പ് ഇയില്‍ ഒരുമിച്ച് വരുന്നു. ജപ്പാന്‍, ന്യൂസിലന്‍ഡ്/കോസ്റ്റ റിക്ക എന്നിവരാണ് ഗ്രൂപ്പ് ഇയില്‍ പിന്നെ വരുന്നത്. 

സൂപ്പര്‍ താരം മെസിയും ലെവന്‍ഡോവ്‌സ്‌കിയും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ നേര്‍ക്കുനേര്‍ വരും. ഗ്രൂപ്പ് സീയിലാണ് അര്‍ജന്റീനയും പോളണ്ടും. മെക്‌സിക്കോ, സൗദി എന്നിവരാണ് ഗ്രൂപ്പ് സിയിലുള്ളത്. സുവാരസും ക്രിസ്റ്റ്യാനോയും ഗ്രൂപ്പ് എച്ചില്‍ ഒരുമിച്ച് വരുന്നു. പോര്‍ച്ചുഗല്‍, യുറുഗ്വേ, സൗത്ത് കൊറിയ, ഘാന എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പ് എച്ചിലുള്ളത്. 

ഗ്രൂപ്പ് എ: ഖത്തർ, നെതർലാൻഡ്‌സ്, സെനഗൽ, ഇക്വഡോർ.

ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഇറാൻ, വെയ്ൽസ്/യുക്രൈൻ/സ്കോട്ട്ലൻഡ്

ഗ്രൂപ്പ് സി: അർജന്റീന, പോളണ്ട്, മെക്‌സിക്കോ, സൗദി അറേബ്യ

ഗ്രൂപ്പ് ഡി: ഫ്രാൻസ്, ഡെന്മാർക്ക്, ടുണീഷ്യ, പെറു/ആസ്‌ത്രേലിയ/യുഎഇ.

ഗ്രൂപ്പ് ഇ: സ്‌പെയിൻ, ജർമനി, ജപ്പാൻ, ന്യൂസിലാൻഡ്/കോസ്റ്റാറിക്ക

ഗ്രൂപ്പ് എഫ്: ബെൽജിയം, ക്രൊയേഷ്യ, മൊറോക്കോ, കാനഡ.

ഗ്രൂപ്പ് ജി: ബ്രസീൽ, സെർബിയ, സ്വിറ്റ്‌സർലാൻഡ്, കാമറൂൺ.

ഗ്രൂപ്പ് എച്ച്: പോർച്ചുഗൽ, യുറഗ്വായ്, സൗത്ത് കൊറിയ, ഘാന

Leave a Reply