ലോകകപ്പിന് ഇന്ന് പന്തുരുളും; ആതിഥേയരായ ഖത്തർ ഇക്വഡോറിനെതിരെ

0
95

ലോക ഫുട്ബോൾ മാമാങ്കത്തിന് ഖത്തറിൽ ഇന്ന് തുടക്കം. ഉദ്ഘാടനച്ചടങ്ങ് ഇന്ത്യൻ സമയം രാത്രി 7.30-ന് തുടങ്ങും. ഇന്ത്യൻ സമയം രാത്രി 9.30-ന് തുടങ്ങുന്ന ആദ്യമത്സരത്തിൽ ആതിഥേയരായ ഖത്തർ ലാറ്റിനമേരിക്കൻ പ്രതിനിധികളായ ഇക്വഡോറിനെ നേരിടും.

എട്ടു സ്റ്റേഡിയങ്ങളിലായിട്ടാണ് മത്സരങ്ങൾ. 32 ടീമുകൾ പങ്കെടുക്കുന്ന 64 മത്സരങ്ങൾക്കൊടുവിൽ ഡിസംബർ 18-ന് ലുസൈൽ സ്‌റ്റേഡിയത്തിൽ ഫുട്ബോളിലെ പുതിയ രാജാക്കന്മാരുടെ കിരീടധാരണം നടക്കും. ശൈത്യകാലത്ത് നടക്കുന്ന ആദ്യ ലോകകപ്പാണിത്.

ഓഫ് സൈഡ് കണ്ടെത്താനുള്ള പുതിയ സാങ്കേതികവിദ്യ, വനിതാ റഫറിമാർ തുടങ്ങിയ പുതുമകൾ ഈ ലോകകപ്പിനുണ്ട്. ലോകഫുട്‌ബോളിലെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്‌മർ, ലെവൻഡോവ്‌സ്‌കി തുടങ്ങിയവർക്ക് ഇത്‌ അവസാന ലോകകപ്പായിരിക്കുമെന്നാണ് വിലയിരുത്തൽ. 

ഫുട്ബോൾ പ്രേമികളുടെ ഇഷ്ട മീമുകളായ ബ്രസീൽ, അർജന്റീന, നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്, ജർമനി, ഇംഗ്ലണ്ട്, ഹോളണ്ട്, സ്‌പെയിൻ, പോർച്ചുഗൽ തുടങ്ങിയ വമ്പന്മാരെല്ലാം ലോകകിരീടം തേടി ഖത്തറിൽ മാറ്റുരയ്ക്കുന്നുണ്ട്.  യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലി, കഴിഞ്ഞതവണത്തെ ആതിഥേയരായ റഷ്യ, ലാറ്റിനമേരിക്കൻ ശക്തികളായ ചിലി, കൊളംബിയ തുടങ്ങിയ ടീമുകൾ ലോകകപ്പിന് അർഹത നേടിയിട്ടില്ല. 

Leave a Reply