Pravasimalayaly

എലിസബത്ത് രാജ്ഞിയ്‌ക്ക് കൊവിഡ്

എലിസബത്ത് രാജ്ഞിയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബക്കിംങ്ഹാം കൊട്ടാരം അധികൃതർ വാർത്താകുറിപ്പിലൂടെയാണ് രാജ്ഞിയ്‌ക്ക് കൊവിഡ് ബാധിച്ചതായി മാധ്യമങ്ങളെ അറിയിച്ചത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പൂർണവിശ്രമത്തിലായ രാജ്ഞിയെ വിദഗ്ദ ഡോക്ടർമാരുടെ സംഘം നിരീക്ഷിക്കുകയാണ്. ആശുപത്രിയിലേയ്‌ക്ക് മാറ്റേണ്ട സാഹചര്യം നിലവില്ലെന്ന് കൊട്ടാരം വക്താവ് അറിയിച്ചു.

രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കൊവിഡ്സ്ഥിരീകരിച്ചത്. മറ്റ് രണ്ട് രാജകുടുംബാംഗങ്ങൾക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ ഒരുവർഷത്തോളമായി പൊതുപരിപാടികളിലൊന്നും പങ്കെടുക്കാതെ കൊട്ടാരത്തിൽ തന്നെ കഴിയുകയായിരുന്നു എലിസബത്ത് രാജ്ഞി.

Exit mobile version