എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് ബ്രിട്ടണിലെത്തിക്കും: ഇന്ത്യയില്‍ ഇന്ന് ദുഃഖാചരണം

0
82

എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ഇന്ന് രാജ്യത്ത് ദുഃഖാചരണം. ഇതിന്റെ ഭാഗമായി ദേശീയ പതാക പതിവായി ഉയര്‍ത്തുന്ന ഇടങ്ങളില്‍ പകുതി താഴ്ത്തിക്കെട്ടും. എല്ലാ സര്‍ക്കാര്‍ ആഘോഷ പരിപാടികളും ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരു ദിവസത്തെ ദുഃഖാചരണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇന്ന് ഔദ്യോഗികചടങ്ങുകള്‍ ഒഴിവാക്കും. അതേസമയം സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ഓണാഘോഷ പരിപാടികള്‍ തുടരും.

എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ഇന്ന് ബ്രിട്ടണിലെത്തിക്കും. സ്‌കോട്ട്‌ലാന്‍ഡിലെ ബാല്‍മോറല്‍ പാലസില്‍ നിന്നും റോഡ് മാര്‍ഗമാണ് എഡിന്‍ബര്‍ഗിലെത്തിക്കുക. ഹോളിറൂഡ് ഹൗസിലാണ് മൃതദേഹം സൂക്ഷിക്കുക. ഈ മാസം പത്തൊന്‍പതിന് വെസ്റ്റ് മിന്‍സ്റ്റര്‍ ആബേയില്‍ വച്ചാണ് സംസ്‌കാരം.

Leave a Reply