160 രാജ്യങ്ങളിൽ സാന്നിധ്യമറിയിച്ച വേൾഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബൽ ചാരിറ്റി കോ ഓർഡിനേറ്ററായി എറണാകുളം കളമശ്ശേരി സ്വദേശി റഫീഖ് മരക്കാറിനെ തിരഞ്ഞെടുത്തു. പ്രിൻസ് പള്ളിക്കുന്നേൽ ചെയർമാനായി വിയന്ന ആസ്‌ഥാനമായി പ്രവർത്തിയ്ക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ കേരള സെൻട്രൽ സോൺ കോർഡിനേറ്ററായും പ്രസിഡന്റ് ആയും സേവനം അനുഷ്ടിച്ചിട്ടുള്ള റഫീഖ് ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധ്യവും നിരവധി അംഗീകാരങ്ങൾ നേടിയെടുത്ത വ്യക്തിത്വവുമാണ്.

മികച്ച സാമൂഹ്യ പ്രവർത്തകനുള്ള 2017 ലെ കേരള അർബൻ ഡെവലപ്മെൻറ് കൗൺസിലിന്റെ “സാമൂഹ്യ സേവന ജ്യോതി പുരസ്കാർ – 2017”, ഹ്യൂമൻ റൈറ്റ്സ് ഫോറം 2019 ലെ “മനുഷ്യാവകാശ അവാർഡ്” എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

കോവിഡ് 19 കാലത്തെ മികച്ച കാരുണ്യ പ്രവർത്തനത്തിന് എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ “നെയ്ബർ ഹുഡ് ഹീറോസ്” ആയി തെരെഞ്ഞെടുത്തിരുന്നു. കഴിഞ്ഞ രണ്ട് പ്രളയത്തിലും ഈ ലോക് ഡൗണിലും നിരവധി കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

ലോക് ഡൗൺ തുടങ്ങിയത് മുതൽ വഴിയോരങ്ങളിൽ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവർക്ക് ഐ.ജി പി.വിജയൻ്റെ നേതൃത്വത്തിലുള്ള നന്മ ഫൗണ്ടേഷൻ്റെ ഭക്ഷണ വിതരണത്തിലും ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിലും മറ്റും സജീവ പ്രവർത്തകനായിരുന്നു റഫീഖ് മരക്കാർ.


ബിസിനസ്സുകാരനായ റഫീഖ് മരക്കാർ എമിനെൻറ് കോമ്പോസൈറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ്. കൊച്ചി ഷെയർ & കെയർ ചാരിറ്റബിൾ സൊസൈറ്റി, എ റ ണാകുളം (പ്രസിഡന്റ്), വോയിസ് ഓഫ് ഹ്യൂമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റ്, കേരള (സെക്രട്ടറി), സിംഗേഴ്സ് ചാരിറ്റബിൾ ഗ്രൂപ്പ്, കൊല്ലം (ട്രഷറർ), പത്രപ്രവർത്തകൻ, നജാത്ത് നഗർ റസിഡൻ്റ്സ് അസോസിയേഷൻ, കളമശേരി (പ്രസിഡൻ്റ്) എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.