ഫ്രഞ്ച് ഓപ്പണില്‍ 14ാം തവണയും മുത്തമിട്ട് സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍. ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായമുള്ള പുരുഷ താരമെന്ന നേട്ടവും നദാലിന് സ്വന്തം.
മൂന്ന് സെറ്റ് പോരാട്ടത്തില്‍ 6-3, 6-3, 6-0 എന്ന സ്‌കോറിനാണ് നദാലിന്റെ കിരീട നേട്ടം. ഫ്രഞ്ച് ഓപ്പണില്‍ നദാലിന്റെ 14ാം കിരീടമാണിത്. മൊത്തം ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടം 22ല്‍ എത്തിക്കാനും ഇതോടെ നദാലിന് സാധിച്ചു. ഫൈനലില്‍ നോര്‍വെയുടെ കാസ്പര്‍ റൂഡിനെ അനായാസം വീഴ്ത്തിയാണ് നദാലിന്റെ കളിമണ്‍ കോര്‍ട്ടിലെ മറ്റൊരു വിജയ ചരിതം. നദാലിന്റെ അക്കാദമിയിലെ താരം തന്നെയാണ് റൂഡ്.
രണ്ടാം സെറ്റില്‍ കുറച്ചു നേരം മേല്‍ക്കൈ നേടിയതൊഴിച്ചാല്‍ ഏറെക്കുറേ പൂര്‍ണമായിരുന്നു നദാലിന്റെ മുന്നേറ്റം. മൂന്നാം സെറ്റില്‍ ഒരു പോയിന്റും പോലും നേടാന്‍ സാധിക്കാതെയാണ് യുവ താരത്തിന്റെ കീഴടങ്ങല്‍.