Wednesday, January 8, 2025
HomeLatest Newsകോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍രാഹുലും പ്രിയങ്കയും മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍
രാഹുലും പ്രിയങ്കയും മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്


കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തില്‍ നിന്നും ആരും മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ നോമിനേഷന്‍ നല്‍കില്ല. രാഹുല്‍ മത്സരത്തിന് ഇല്ലെന്ന് അറിയിച്ചതായും എഐസിസി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ആരു മത്സരിക്കുന്നതിനെയും ഗാന്ധി കുടുംബം എതിര്‍ക്കില്ലെന്നും എഐസിസി നേതാക്കളെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ മത്സരിക്കുമെന്ന അഭ്യൂഹം ശശി തരൂര്‍ തള്ളി. താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. മറ്റു കാര്യങ്ങള്‍ പിന്നീട് പറയാമെന്നും തരൂര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17 ന് നടത്താനാണ് തീരുമാനമായിട്ടുള്ളത്. വോട്ടെണ്ണല്‍ 19 ന് നടത്താനും കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചിരുന്നു. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്.

ഗാന്ധി കുടുംബത്തില്‍ നിന്നും ആരും മത്സരിച്ചില്ലെങ്കില്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനാണ് സോണിയ ആഗ്രഹിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെങ്കില്‍ ശശി തരൂരിനെയോ മനീഷ് തിവാരിയേയോ മത്സരിപ്പിക്കാന്‍ ജി -23 തീരുമാനമെടുത്തതായും വാര്‍ത്തകളുണ്ടായിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments