Pravasimalayaly

ബജാജ് ഓട്ടോ മുന്‍ ചെയര്‍മാന്‍ രാഹുല്‍ ബജാജ് അന്തരിച്ചു

ബജാജ് ഓട്ടോ മുന്‍ ചെയര്‍മാന്‍ രാഹുല്‍ ബജാജ് അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് പുനെയില്‍ വെച്ചായിരുന്നു അന്ത്യം. ബജാജ് ഗ്രൂപ്പ് രാഹുല്‍ ബജാജിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. പ്രമുഖ വാഹന നിര്‍മാതാക്കളായ ബജാജിന്റെ മുഖമായ രാഹുല്‍ ബജാജിനെ രാജ്യം 2001ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രില്‍ മാസമാണ് രാഹുല്‍ ബജാജ് ഓട്ടോ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്.പിന്നീട് പ്രായാധിക്യത്തെയും ആരോഗ്യസ്ഥിതി മോശമായതിനെയും തുടര്‍ന്നാണ് സ്ഥാനമൊഴിഞ്ഞത്. 1972 മുതല്‍ അദ്ദേഹം കമ്പനിയുടെ അമരക്കാരനായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് 1 മുതല്‍ അദ്ദേഹം കമ്പനിയുടെ ചെയര്‍മാന്‍ എമെരിറ്റസ് റോള്‍ ഏറ്റെടുത്തു.ഹൃദയ സംബന്ധമായ രോഗത്തിനൊപ്പം ന്യുമോണിയ കൂടി ബാധിച്ച രാഹുല്‍ ബജാജിനെ കഴിഞ്ഞ മാസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാജ്യസഭാ എംപിയായും രാഹുല്‍ ബജാജ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജീവ് ബജാജ്, ദീപ ബജാജ് എന്നിവര്‍ മക്കളാണ്. രൂപ ബജാജാണ് ഭാര്യ.ബജാജ് ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് രാഹുല്‍ ബജാജ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ രാജ്യം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി കമ്പനിയുടെയും ഗ്രൂപ്പിന്റെയും വിജയത്തിന് ശ്രീ രാഹുല്‍ ബജാജ് വലിയ സംഭാവന നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മഹത്തായ അനുഭവവും കമ്പനിയുടെ താല്‍പ്പര്യവും കണക്കിലെടുത്ത്, ഉപദേശക റോളിലും ഉപദേശകനെന്ന നിലയിലും കാലാകാലങ്ങളില്‍ അദ്ദേഹത്തിന്റെ അനുഭവം, അറിവ്, ജ്ഞാനം എന്നിവയില്‍ നിന്ന് പ്രയോജനം നേടുന്നത് തുടരാന്‍, ഡയറക്ടര്‍ ബോര്‍ഡ് ഇന്ന് നടന്ന യോഗത്തില്‍ നാമനിര്‍ദ്ദേശം നിര്‍ദ്ദേശിച്ച പ്രകാരം 2021 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന അഞ്ച് വര്‍ഷത്തേക്ക് കമ്പനിയുടെ ചെയര്‍മാന്‍ എമെരിറ്റസായി ശ്രീ രാഹുല്‍ ബജാജിനെ നിയമിക്കുന്നതിന് റെമ്യൂണറേഷന്‍ കമ്മിറ്റി അംഗീകാരം നല്‍കി, ”കമ്പനി കഴിഞ്ഞ വര്‍ഷം പ്രസ്താവനയില്‍ പറഞ്ഞിരുന്നു

Exit mobile version