Sunday, November 24, 2024
HomeLatest Newsഅന്നത്തെ രണ്ട് സിലിണ്ടറിന്റെ വിലക്ക് ഇന്ന് ഒരു സിലിണ്ടര്‍ മാത്രം; കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

അന്നത്തെ രണ്ട് സിലിണ്ടറിന്റെ വിലക്ക് ഇന്ന് ഒരു സിലിണ്ടര്‍ മാത്രം; കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ഇന്ധന വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമാര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.പാചകവാതക വില സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതിന് തൊട്ടുപിന്നാലെ രാഹുല്‍ വില യുപിഎയുടെ ഭരണകാലത്തെ നിരക്കുമായി താരതമ്യം ചെയ്തു.ദരിദ്രരും ഇടത്തരക്കാരുമായ ഇന്ത്യന്‍ കുടുംബങ്ങളുടെ ക്ഷേമത്തിനായി ഭരിച്ചത് കോണ്‍ഗ്രസ് മാത്രമാണ് . ഇത് ഞങ്ങളുടെ സാമ്പത്തിക നയത്തിന്റെ കാതലാണ്, ഗാന്ധി ട്വീറ്റ് ചെയ്തു.

യുപിഎ അധികാരത്തിലിരുന്നപ്പോള്‍ 827 രൂപ സബ്സിഡിയോട് കൂടി എല്‍പിജിക്ക് 410 രൂപയായിരുന്നു വിലയെങ്കില്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് സബ്സിഡി ഇല്ലാതെ 999 രൂപയായിരിക്കുന്നു സിലിണ്ടറിന്റെ വിലയെന്നും അദ്ദേഹം അവകാശപ്പെട്ടു.അമിത വിലക്കയറ്റം, തൊഴിലില്ലായ്മ, മോശമായ ഭരണം” എന്നിവയ്ക്കെതിരെ ദശലക്ഷക്കണക്കിന് ഇന്ത്യന്‍ കുടുംബങ്ങള്‍ കഠിനമായ പോരാട്ടമാണ് നടത്തുന്നതെന്ന് ശനിയാഴ്ചത്തെ വര്‍ദ്ധനവിന് ശേഷം രാഹുല്‍ പറഞ്ഞിരുന്നു.

ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ (ഒഎംസി) 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 999.5 രൂപയായി ഉയര്‍ത്തി, മുമ്പ് ഇത് 949.5 രൂപയായിരുന്നു. ഒഎംസികള്‍ ഇതിനുമുന്‍പ് എല്‍പിജി വില സിലിണ്ടറിന് 50 രൂപ വര്‍ദ്ധിപ്പിച്ചത് മാര്‍ച്ച് 22 നാണ്. എല്‍പിജിയുടെ വില എല്‍പിജിയുടെ അന്താരാഷ്ട്ര വിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് വിതരണ ആശങ്കകളുടെ ഫലമായി ഉയരുകയാണ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments