കര്ഷകകർക്ക് പിന്തുണ: ഡൽഹിയിൽ രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണുന്നു

0
34

കേന്ദ്രനിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ വീടുകളിലേക്ക് മടങ്ങിപ്പോകുമെന്ന് കേന്ദ്ര സർക്കാർ വിചാരിക്കുന്നെങ്കിൽ അത് ഉണ്ടാവില്ലെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. കാർഷിക നിയമം ചവറ്റുകുട്ടയിൽ ഇടണം. സിംഘു അതിർത്തിയിൽ ഉണ്ടായ കർഷകർക്കെതിരായ അക്രമം അംഗീകരിക്കാനാകില്ല. സ്ഥിതി രൂക്ഷമാകുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. കേന്ദ്രം കൊണ്ടുവന്ന കാർഷിക നിയമം കർഷക വിരുദ്ധമാണ്.

അത് കർഷകരുടെ ജീവിതം തകർക്കുന്നതും സർക്കാർ നിയന്ത്രിത ചന്തകൾ തകർക്കുന്നതുമാണ്. ചെങ്കോട്ടയിലേക്ക് ആരാണ് പ്രതിഷേധക്കാരെ കടത്തിവിട്ടത്. എന്തിനാണ് കടത്തി വിട്ടത്. ആഭ്യന്തര മന്ത്രാലയം അതിന് മറുപടി പറയണം. കർഷകർ ഒരിഞ്ച് പുറകോട്ട് പോകില്ല. കർഷക സമരം ഗ്രാമങ്ങളിലേക്ക് വ്യാപിക്കും. ഇത് രാജ്യത്തിന്റെ ശബ്ദമാണ്. ഇതിനെ അടിച്ചമർത്താൻ കഴിയില്ല.

രാജ്യത്തിന് വലിയ നഷ്ടമുണ്ടാകുമെന്ന് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നൽകുന്നു.രാജ്യത്തെമധ്യവർഗത്തിന് ഭക്ഷ്യ ക്ഷാമം ഉണ്ടാകും. തീരുമാനം ഇന്ത്യയിലെ കാർഷിക രംഗത്തെ തകർക്കും. നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചത് കർഷകരോടൊപ്പം നിൽക്കുന്നതിനാലാണ്. പ്രധാനമന്ത്രി നാലോ അഞ്ചോ പേർക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. കൊവിഡ് കാലത്ത് സമ്പന്നൻ കൂടുതൽ സമ്പന്നനായി. പാവപ്പെട്ടവൻ കൂടുതൽ ദരിദ്രനായി എന്നും രാഹുൽ പറഞ്ഞു.

Leave a Reply