Pravasimalayaly

സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതി നേതാക്കളുമായി രാഹുല്‍ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും

സില്‍വര്‍ ലൈന്‍ വിരുദ്ധ സമര സമിതിയുമായി രാഹുല്‍ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും. സമര പരിപാടികള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ പിന്തുണ തേടും. ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുമായും ഇന്ന് സംവദിക്കും.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ മൂന്നാം ദിവസത്തെ പര്യടനം കഴക്കൂട്ടത്തു നിന്നും ആരംഭിക്കും. രാവിലെ ഏഴുമണിക്ക് കഴക്കൂട്ടത്ത് നിന്നും തുടങ്ങുന്ന യാത്ര ആറ്റിങ്ങലില്‍ എത്തി ചേരും.

ഉച്ചയ്ക്ക് സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതി നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. നാലു മണിക്ക് പുനരാരംഭിക്കുന്ന യാത്ര കല്ലമ്പലത്ത് സമാപിക്കും. സമാപനയോഗത്തില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.

Exit mobile version