കോട്ടയം: മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ റെയ്ഡ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് വിവരം.
നടി ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ വ്യാജ തെളിവുണ്ടാക്കി എന്ന പരാതിയിലാണ് പരിശോധന നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരനുമായി പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് സംസാരിച്ചിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തില്‍ വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ അന്വേഷണത്തിലാണ് ദിലീപിന്റെ സഹോദരന്റെ ഫോണില്‍ നിന്നും വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ചാറ്റുകള്‍ കണ്ടെടുത്തത്.
‘ദിലീപിനെ പൂട്ടണം’ എന്ന വ്യാജ വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയതായാണ് കണ്ടെത്തിയത്. മഞ്ജു വാര്യര്‍, എഡിജിപി ബി സന്ധ്യ തുടങ്ങിയവരുടെ വ്യാജപ്രൊഫൈലുകള്‍ ഉപയോഗിച്ചാണ് വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്നും കണ്ടെത്തിയിരുന്നു. വ്യാജ തെളിവുണ്ടാക്കുന്നതിനു വേണ്ടിയാണ് വ്യാജ ഗ്രൂപ്പ് ഉണ്ടാക്കിയതെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍.