Pravasimalayaly

മഴ ഭീഷണി; 12 ജില്ലയിൽ തീവ്രമഴ ജാഗ്രത, 2 ജില്ലയിൽ മാത്രം മഴ മുന്നറിയിപ്പില്ല

ഉത്രാട ദിനത്തിൽ കേരളത്തിൽ 12 ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഉത്രാട ദിനത്തിൽ ഓറഞ്ച് അലർട്ടുള്ളത്. അതേസമയം രണ്ട് ജില്ലകളിൽ ഇന്ന് ഒരു തരത്തിലുമുള്ള മഴ ജാഗ്രതയുമില്ലെന്നതാണ് ശ്രദ്ധേയമായ മറ്റൊരുകാര്യം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഴ ഭീഷണിയില്ലാത്തത്. അടുത്ത ദിവസങ്ങളിലെ മഴസാധ്യത പ്രവചനംഓറഞ്ച് അലേർട്ട്07-09-2022 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്08-09-2022 : കോഴിക്കോട്, കണ്ണൂർ, കാസർകോട്എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു.

Exit mobile version