സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
33

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കനത്ത മഴ കണക്കാക്കി ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്.മധ്യപ്രദേശിന് മുകളിലായി നിലകൊണ്ടിരുന്ന ന്യൂനമര്‍ദം ചക്രവാതച്ചുഴിയായി മാറിയതും മണ്‍സൂണ്‍ പാത്തി വടക്കുവശത്തേക്ക് നീങ്ങാന്‍ തുടങ്ങിയതുമാണ് കേരളത്തില്‍ മഴ ലഭിക്കാന്‍ കാരണം. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളതീരത്ത് ഇന്ന് മത്സ്യബന്ധനം വിലക്കിയിട്ടില്ലെങ്കിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Leave a Reply