വാഗമണ്ണിനു സമീപം യുവാക്കളുടെ കാര്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു
ഇടുക്കി
മലവെള്ളപ്പാച്ചിലില്‍ ഏലപ്പാറ നല്ലതണ്ണി പാലത്തിനു സമീപം കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. നല്ലതണ്ണി സ്വദേശി മാര്‍ട്ടിന്റെ മൃതദേഹമാണ് ഇന്നലെ രാത്രി വൈകി കണ്ടെത്തിയത്. കാണാതായ നല്ലതണ്ണി സ്വദേശി അനീഷ് എന്ന യുവാവിനായി തെരച്ചില്‍ തുടരുകയാണ്.
ഇന്നലെ െവെകിട്ട് 6.30 നാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്.
വിവരമറിഞ്ഞ് നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകിപ്പോയെന്നാണ് സംശയം. അഗ്നിശമനസേന പ്രതികൂല കാലാവസ്‌ഥയെ തുടര്‍ന്ന് തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു. അതേസമയം പീരുമേട്ടില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായി.
അണ്ണന്‍തമ്പിമല, കോഴിക്കാനം, ഹെലിബറിയ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ആളപായമില്ല. വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്.
മേലേചെമ്മണ്ണാറിലും ഉരുള്‍പൊട്ടി. കനത്തമഴയും െവെദ്യുതി ഇല്ലാത്തതും മൂലം പലസ്‌ഥലങ്ങളിലും എന്താണ് സംഭവിച്ചതെന്ന് വ്യക്‌തമല്ല.
കല്ലാര്‍ ഡാമും രാത്രിയില്‍ തുറന്നിട്ടുണ്ട്. കനത്ത മഴ തുടരുന്നത് ജനങ്ങളെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.